ലക്നൗ: അനധികൃത ഭൂമാഫിയയുടെ വസ്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍പ്രദേശ് പോലീസ്. ബറേലിയിലെ മാഫിയയുടെ 50 ലക്ഷം വിലമതിക്കുന്ന അനധികൃത സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുഖ്ദേവ് എന്നയാള്‍ അനധികതൃതമായി സ്വന്തമാക്കിയ വീടുള്‍പ്പെടെയാണ് പോലീസ് കണ്ടുകെട്ടിയത്.
Read Also: കോൺഗ്രസിനെ നയിക്കാൻ മല്ലികാർജ്ജുൻ ഖർഗെ; ജയം ഉറപ്പിച്ചു, ആഘോഷം തുടങ്ങി ഖർഗെ ക്യാമ്പ്
ഇയാളുടെ രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുവകകള്‍ നേരത്തെ റെയ്ഡില്‍ കണ്ടുകെട്ടിയിരുന്നതായി പോലീസ് അറിയിച്ചു. ഗുണ്ടാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് സുഖ്ദേവിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരുന്നു. ബറേലിയില്‍ ഏഴോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. കൊലപാതകം, മര്‍ദ്ദനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഭൂമാഫിയകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ക്യാംമ്പെയ്നിന്റെ ഭാഗമായാണ് ഇയാളുടെ സ്ഥാവര വസ്തുക്കള്‍ പോലീസ് കണ്ടുകെട്ടിയത്.
കഴിഞ്ഞ മാസമാണ് ഭൂമാഫിയകള്‍ക്കും അഴിമതിയ്ക്കെതിരെയും അന്വേഷണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. അനധികൃത ഭൂമി കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments