Latest NewsKeralaNewsLife StyleHealth & Fitness

കുഞ്ഞുങ്ങൾ കരയുന്നതിന്റെ 7കാരണങ്ങൾ, എങ്ങനെ ആ കരച്ചിൽ നിർത്താം ? – ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ നമ്മൾ എല്ലാവരും അൽപ്പം ശ്രദ്ധാലുക്കൾ ആകാറുണ്ട്. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ നല്കാത്തവർ പോലും കുട്ടികളുടെ കാര്യം വരുമ്പോൾ നേരെ മറിച്ചായിരിക്കും. ഒരു കുട്ടികളും ഒരുപോലെയല്ല, എന്നാൽ എല്ലാ കുഞ്ഞുങ്ങൾക്കും സാമ്യതയുള്ളത് കരച്ചിലിന്റെ കാര്യത്തിലാണ്. കുഞ്ഞുങ്ങൾക്ക് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുള്ള ഏക മാർഗ്ഗമാണ് കരച്ചിൽ. കുഞ്ഞുങ്ങൾ എന്തിനാണ് കരയുന്നത് എന്ന് ചിലപ്പോഴൊക്കെ മനസ്സിലാക്കാൻ കഴിയാറില്ല. എല്ലാവരുടെയും കാര്യത്തിലല്ല. കരച്ചിലിലൂടെ കുഞ്ഞുങ്ങൾ നമ്മളോട് എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ ഇതാ ചില വഴികൾ. കൈകളിൽ കിടന്നാണ് കുഞ്ഞ് കരയുന്നതെങ്കിൽ അത് നമ്മളോട് എന്തോ ഓവറായാണ് ശ്രമിക്കുകയാണെന്ന് വേണം മനസിലാക്കാൻ. 7 കാരണങ്ങൾ നോക്കാം…

1 . വിശപ്പ്

‘എനിക്ക് വിശക്കുന്നു…’ എന്ന് കുഞ്ഞുങ്ങൾ അമ്മമാരെ അറിയിക്കുന്നത് കരച്ചിലിലൂടെയാണ്. വിശക്കുമ്പോൾ എല്ലാവർക്കും, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക് അൽപ്പം വിഭ്രാന്തി തോന്നും. കുറച്ചു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ അവർ പെട്ടെന്ന് തന്നെ കരഞ്ഞ് തുടങ്ങും. സാധാരണയായി ആവർത്തിച്ച് അവർ കരയുന്നത് വിശക്കുമ്പോഴാണ്. ചെറുതും താഴ്ന്നതുമായ ശബ്ദത്തിലായിരിക്കും ഇത്. കുഞ്ഞിന്റെ വിശപ്പുള്ള കരച്ചിലിൽ ‘നെഹ്’ എന്ന ശബ്ദവും ഉണ്ടാകാം. സമയം നോക്കി കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പാലിനായി അമ്മയുടെ മുല തേടുമ്പോൾ തന്നെ തിരിച്ചറിയാം, കുഞ്ഞിന് വിശക്കുന്നുണ്ട് എന്ന്.

2 . ഉറക്കം

ഉറക്കം വരുന്നുണ്ടെങ്കിലും കുഞ്ഞുങ്ങൾ കറയാറുണ്ട്. ക്ഷീണിതനായ ഒരു മനുഷ്യൻ ഒരുപക്ഷെ ബെഡിൽ കിടന്നാൽ ഉടൻ തന്നെ ഉറങ്ങിപ്പോയേക്കാം. എന്നാൽ, കുഞഗങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല. കരയുന്ന കുഞ്ഞിന് സ്വയം ആശ്വാസം നൽകാൻ കഴിയില്ല എന്നത് പോലെ തന്നെയാണ് ഉറക്കവും. നവജാതശിശുക്കൾക്ക് ഏകദേശം 4 മാസം വരെ ഉറക്കത്തിന്റെ കാര്യത്തിൽ സ്ഥിരത ഉണ്ടാകില്ല. ഉറങ്ങാൻ മാതാപിതാക്കൾ വേണം സഹായിക്കാൻ. ചെറിയ തലോടാനും, ആട്ടാലും ആയി വേണം കുഞ്ഞിനെ ഉറക്കാൻ. എന്നിട്ട് പതുക്കെ വേണം എഴുന്നേൽക്കാൻ. അഗാധമായ ഉറക്കത്തിൽ എത്തിയില്ലെങ്കിൽ ചെറിയ ഒരു ശബ്ദം കേട്ടാൽ പോലും കുഞ്ഞ് എഴുന്നേൽക്കും. ചില കുഞ്ഞുങ്ങൾ എത്ര ശബ്ദം കേട്ടാലും ഉണരില്ല, എന്നാൽ മറ്റു ചിലർ അങ്ങനെയല്ല.

കുഞ്ഞ് രാത്രിയിൽ കരയുകയും ഇടയ്ക്കിടെ ഉണർന്നിരിക്കുകയും ചെയ്യുമ്പോൾ പകൽ കൂടുതൽ സമയം ഉറങ്ങും. ഉച്ചയുറക്കം കുഞ്ഞിനെ രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. കുട്ടി അമിതമായി ക്ഷീണിക്കുമ്പോൾ, അവരുടെ ശരീരം ഹോർമോണുകൾ ഉത്പാദിപ്പിക്കും. ഇത് മൂലം അവർ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴും. എന്നാൽ, കൃത്യമായ ഉറക്കം ലഭിക്കില്ല. കുഞ്ഞിന്റെത് സാധാരണ ഉറക്ക സമയം അല്ലെങ്കിലും അവർ ക്ഷീണിച്ചതായി തോന്നുകയാണെങ്കിൽ കുഞ്ഞുങ്ങളെ ഉറക്കാൻ കിടത്തുക.

3 . നനഞ്ഞ/മലിനമായ ഡയപ്പർ

ചില കുഞ്ഞുങ്ങൾക്ക് ലോകത്ത് ഒരു പരിചരണവുമില്ലാതെ നനഞ്ഞതോ വൃത്തികെട്ടതോ ആയ ഡയപ്പറിൽ മണിക്കൂറുകളോളം ഇരിക്കാൻ കഴിയും. മറ്റുള്ളവർക്ക് ഒരു സെക്കൻഡിൽ കൂടുതൽ അസ്വസ്ഥതയുണ്ടെങ്കിൽ ഭ്രാന്ത് പിടിക്കും. ഡയപ്പർ ഇടയ്ക്ക് തുറന്ന് പരിശോധന നടത്തുന്നത് നല്ലതായിരിക്കും. ചിലർക്ക് ഇത് ബുദ്ധിമുട്ട് ആകാറുണ്ട്. ഡയപ്പർ നനഞ്ഞാൽ നിറം മാറുന്ന പാമ്പേഴ്‌സ് സ്വാഡ്‌ലേഴ്‌സ് പോലുള്ള വെറ്റ്‌നസ് ഇൻഡിക്കേറ്ററുമായി വരുന്ന ഒരു ഡയപ്പർ ബ്രാൻഡ് തിരഞ്ഞെടുത്താൽ നിങ്ങളുടെ പണി കുറയും. കുഞ്ഞ് കരയുന്നത് ഡയപ്പറിന്റെ അസ്വസ്ഥത മൂലമാണോ എന്ന് അന്വേഷിക്കാനായി ഓരോ തവണയും നിങ്ങളുടെ കുട്ടിയുടെ വസ്ത്രം അഴിക്കേണ്ടതില്ല.

4. ഏമ്പക്കം ഇടാനായിരിക്കാം

പാല് കുടിച്ച ഉടൻ കുഞ്ഞ് കരഞ്ഞാൽ അത് ‘ഏമ്പക്കത്തിനാ’യുള്ള സൂചനയാണ്. കുഞ്ഞിനെ തോളത്തിട്ട് അവരുടെ പുറത്ത് ചെറുതായി കൊട്ടുകയോ/തടവുകയോ ചെയ്യുന്ന രീതി നല്ലതാണ്. സാധാരണയായി രണ്ടോ മൂന്നോ ശ്രമങ്ങൾക്ക് ശേഷം, അവരിൽ നിന്നും ഏമ്പക്കം പോകും.

5. വയറുവേദന

വയറുവേദന ഉണ്ടെങ്കിലും കുഞ്ഞുങ്ങൾ കരയും. കരയുന്ന കുട്ടി ഞരങ്ങുകായും, പുറം വളച്ച് വെയ്ക്കുകയും ചെയ്യുമ്പോൾ മനസ്സിലാക്കുക, അവർക്ക് വയറുവേദനിച്ചിട്ടാണ്. ഗ്യാസിന്റെ സൂചനകളാണ് ഇവ. ദഹനത്തെ സഹായിക്കുന്നതിന് കുഞ്ഞിനെ ഇടതുവശത്തോ വയറിലോ പിടിക്കുക, കുഞ്ഞിന് ഗ്യാസുണ്ടെങ്കിൽ, അവരുടെ കാലുകൾ സൈക്കിൾ ചവിട്ടുന്നത് പോലെ കറക്കിയ ശേഷം പുറകിലേക്ക് (നെഞ്ചിലേക്ക്) ആക്കുക.

6. പല്ല് മുളച്ചാൽ

4 മാസം പ്രായമുള്ളപ്പോൾ തന്നെ കുഞ്ഞിന് പല്ല് വരാൻ തുടങ്ങും. ഇതോടെ, വേദന തുടങ്ങിയാൽ കുഞ്ഞിന്റെ കരച്ചിൽ വർധിക്കുമെന്ന് ഉറപ്പാണ്. അമിതമായ നീരൊഴുക്ക്, കൈയ്യെത്തും ദൂരത്ത് എന്തെങ്കിലും കടിച്ചുകീറുക എന്നിവയാണ് പല്ല് വരുന്നതിന്റെ മറ്റ് ലക്ഷണങ്ങൾ. നിങ്ങളുടെ കരയുന്ന കുഞ്ഞിന് മോണയിൽ മസാജ് ചെയ്തു കൊടുക്കുക. പല്ലുകൾ കൊണ്ട് മുലഞ്ഞെട്ടിൽ കടിച്ചമർത്തുന്നുണ്ടെങ്കിൽ വാഷ്‌ക്ലോത്തുകൾ അല്ലെങ്കിൽ കോട്ടൺ ബിബുകൾ എന്നിവ ചവയ്ക്കുന്നതിനായി കുഞ്ഞിന് കൊടുക്കുക. കൊടുക്കുമ്പോൾ അവരിൽ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിക്കണം. ഭാരത്തിന് അനുയോജ്യമായ അളവിൽ ടൈലനോൾ, മോട്രിൻ എന്നിവ മാത്രമാണ് ഇന്ന് ശിശുക്കളിൽ പല്ല് വരുന്നതിന് ശുപാർശ ചെയ്യുന്ന മരുന്നുകൾ.

7. അസുഖം

അസുഖമുണ്ടെങ്കിലും കുഞ്ഞ് കരയും. കുട്ടി പതിവിലും കൂടുതൽ തവണ കരയുന്നത് ശ്രദ്ധയിൽ പെട്ടാൽ അവർക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസിലാക്കണം. കുഞ്ഞിന്റെ സാധാരണ കരച്ചിൽ എന്താണെന്ന് മിക്ക രക്ഷിതാക്കൾക്കും അറിയാം, അതിനാൽ കുഞ്ഞ് കരയുന്നത് നിർത്തുന്നില്ലെങ്കിലോ പതിവിലും കൂടുതൽ നേരം കരയുന്നുണ്ടെങ്കിലോ, അത് അസുഖത്തിന്റെ ലക്ഷണമാകാം. പനി, ഛർദ്ദി, ഭാരക്കുറവ്, അല്ലെങ്കിൽ കുഞ്ഞിന് ആശ്വാസം കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കിയ ശേഷം ഡോക്ടറെ വിവരമറിയിക്കുക. വേണ്ടത് ചെയ്യുക.

കുഞ്ഞുങ്ങളുടെ കരച്ചിൽ മാറാൻ ചെയ്യേണ്ടത്?

കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം, കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് ആദ്യം മനസ്സിലാക്കുക എന്നതാണ്. അത് മനസിലാക്കിയാൽ നിങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കാനാകും.

  • കുഞ്ഞുങ്ങളെ ചെറുതായി കെട്ടിപ്പിടിക്കുക.
  • കുഞ്ഞിന്റെ ചെവിയിൽ നേരിട്ട് മൃദുവായ ശബ്ദമുണ്ടാക്കുക. അത് ഗർഭപാത്രത്തിൽ നിന്ന് അവർ കേട്ട ശബ്ദത്തിന് സമാനമാണ്.
  • കുഞ്ഞിനെ ഊഞ്ഞാലാട്ടുക. എല്ലായ്‌പ്പോഴും കുഞ്ഞിന്റെ തലയും കഴുത്തും താങ്ങിനിർത്താൻ ശ്രദ്ധിക്കണം.
  • ഇടയ്ക്ക് പാല് കൊടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button