തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും പോലീസിനും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരും പൊലീസും എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
ആദ്യഘട്ടത്തില്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരും പോലീസും ശ്രമിച്ചതെന്നും, മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന പോലും നടത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഷീറിന്റെ കൊലപാതകത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിന്നതിന്റെ പരിണിത ഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക സ്വപ്നങ്ങളുടെ അർത്ഥം ഇതാണ്: മനസിലാക്കാം
‘സാധാരണ ഒരു വാഹനാപകടത്തില്‍ പോലും ഡ്രൈവര്‍ക്കെതിരെ നരഹത്യ ചുമത്തുന്ന സംസ്ഥാനത്താണ് ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഓരാള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നതിന്റെ തെളിവ് പോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്തതാണ്. സംസ്ഥാനത്ത് ഈ രീതിയില്‍ നീതി നടപ്പാക്കുന്നത് സങ്കടകരമാണ്,’ വിഡി സതീശൻ വ്യക്തമാക്കി.
Post Your Comments