
ബാലുശ്ശേരി: 12കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിൽ. കാസർഗോഡ് കീക്കൻ മാളിയേക്കൽ റഫീഖ് ഹുസൈനെയാണ് (32) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാലുശ്ശേരിയിൽ നിന്ന് 12കാരനെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments