Latest NewsKeralaNews

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളത്ത് സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ കാപ്പ ചുമത്തി പോലീസ് ജയിലിലടച്ചു. വധശ്രമം, പോക്സോ അടക്കമുള്ള കേസുകളിലെ പ്രതികളായ ചെറായി സ്വദേശികളായ ആഷിഖ്, സഞ്ജയ് എന്നിവർക്ക് എതിരെയാണ് കാപ്പ ചുമത്തിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ആഷിഖിനെതിരെ 17 ഉം സഞ്ജയിനെതിരെ ആറും കേസുകൾ നിലവിലുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറലിൽ കാപ്പ ചുമത്തി 71 പേരെയാണ് ഇതുവരെ ജയിലിലടച്ചിട്ടുള്ളത്. 36 പേരെ നാടു കടത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊടകരയിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട  വിമലാദിത്യയുടെ ഉത്തരവ് പ്രകാരം കാപ്പ നിയമപ്രകാരം നാടു കടത്തിയിരുന്നു. കുറ്റിച്ചിറ കൂര്‍ക്കമറ്റം പള്ളത്തേരി വീട്ടില്‍ മനുവിനെയാണ് (30) തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തിയത്. വെള്ളികുളങ്ങര  സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസുകളിലും ചാലക്കുടി സ്‌റ്റേഷനില്‍ ഒരു  ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button