Latest NewsKeralaNewsLife Style

ഡ്രൈ ഫ്രൂട്ട്‌സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം

വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കിൽ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്‌സ്. ഊർജ്ജത്തിന്റെ ഉറവിടങ്ങളാണ് ഇവ. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുങ്ങിയവ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വൈറ്റമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, നട്‌സ് നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നു.

ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുന്നതിനൊപ്പം ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും അർബുദം ഉൾപ്പെടെ ഉള്ള രോഗങ്ങളെ തടയുന്നതിനും ഡ്രൈ ഫ്രൂട്ട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് സഹായകമാണ്. ഹൃദ്രോഗത്തിനു പുറമെ അർബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകരമാണ് ഡ്രൈ ഫ്രൂട്ട്‌സുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button