Latest NewsKeralaNews

ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവും ജനറൽ ആശുപത്രിയിൽ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂർണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ ചർച്ചകളാണ് നടത്തിയത്. അതവർക്ക് രേഖാമൂലം നൽകി.

അതിൽ ചില അവ്യക്തകൾ ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സമരസമിതിയുമായും ദയാബായിയുമായും ആശയ വിനിമയം നടത്തി. അതിന്റെ അടിസ്ഥനത്തിൽ ചർച്ചചെയ്ത കാര്യങ്ങൾ തന്നെ കൂടുതൽ വ്യക്തത വരുത്തി നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button