KozhikodeKeralaNattuvarthaLatest NewsNews

പേരാമ്പ്രയിൽ പേപ്പട്ടി ആക്രമണം : വിദ്യാർത്ഥിയെയും വളർത്തുമൃഗങ്ങളെയും കടിച്ചു

ഹൈസ്കൂളിനു സമീപത്തെ കൊല്ലിയിൽ റെജിയുടെ മകൾ അമയ റെജി (17)ക്കാണ് ചൊവ്വാഴ്ച രാവിലെ കടിയേറ്റത്

പേരാമ്പ്ര: ഹൈസ്കൂൾ പരിസരം, എരവട്ടൂർ, പാറപ്പുറം ഭാഗങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം. വിദ്യാർത്ഥിയേയും വളർത്തുമൃഗങ്ങളേയും പേപ്പട്ടി കടിച്ചു. ഹൈസ്കൂളിനു സമീപത്തെ കൊല്ലിയിൽ റെജിയുടെ മകൾ അമയ റെജി (17)ക്കാണ് ചൊവ്വാഴ്ച രാവിലെ കടിയേറ്റത്.

അമയ മുറ്റമടിക്കുന്ന സമയത്താണ് പട്ടി ഓടി വന്ന് ഇരു കൈകൾക്കും കടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പാറപ്പുറത്ത് കുറ്റി വയൽ ഫിറോസിന്റെ പശുവിനും എരവട്ടൂർ വി. പി. ബാബുവിന്റെ താറാവിനും കടിയേറ്റു. നിരവധി തെരുവ് പട്ടികളേയും വളർത്തുമൃഗങ്ങളേയും പേപ്പട്ടി കടിച്ചിട്ടുണ്ട്.

Read Also : സീ- സോണി ലയനത്തിന് പച്ചക്കൊടി, കൂടുതൽ വിവരങ്ങൾ അറിയാം

ചേർമലയിൽ വീട്ടുമുറ്റത്ത് നിന്ന് വിദ്യാർത്ഥിനി പേപ്പട്ടിയുടെ ആക്രമത്തിനിരയാവുകയും പൈതോത്ത്, പാറപ്പുറം തുടങ്ങിയ മേഖലകളിൽ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തതോടെ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണെന്ന് വാർഡ് മെംബർ അർജുൻ കറ്റയാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button