ന്യൂഡല്‍ഹി: രാജ്യത്തെ പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളാക്കി മാറ്റുന്നത് ഏപ്രില്‍ ഒന്നിനു തന്നെ ഉണ്ടാകുമെന്ന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍.കോവിഡും ലോക്ക്ഡൗണും ലയനത്തെ ബാധിക്കില്ല. ലയനത്തിന് ഈമാസമാദ്യം കേന്ദ്ര കാബിനറ്ര് അനുമതി നല്‍കിയിരുന്നു.
ഇതുപ്രകാരം യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും. 2017ല്‍ ഇന്ത്യയില്‍ 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്നു. മെഗാ ലയനത്തോടെ എണ്ണം 12 ആകും.
Post Your Comments