ഇന്ത്യയിൽ രണ്ടു വിദേശ വാഹന നിർമാണ കമ്പനികൾ തമ്മിൽ ഒന്നിക്കുന്നു. ജര്‍മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഫോക്സ് വാഗണും, ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുമാണ് പരസ്പരം കൈകോർക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് സ്‌കോഡ ഓട്ടോ ഫോക്സ്-വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക. ഫോക്സ്-വാഗൺ ഇന്ത്യ, ഫോക്സ്-വാഗൺ ഗ്രൂപ്പ് സെയില്‍സ്, സ്‌കോഡ ഓട്ടോ എന്നീ മൂന്ന് കമ്പനികളാണ് ലയിപ്പിച്ചിരിക്കുന്നത്.
പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോഡ ഓട്ടോ, ഫോക്സ്-വാഗൺ ഇന്ത്യയ്ക്ക് പുനെ, ഔറങ്കാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ പ്ലാന്റുകളുണ്ട്. അതോടൊപ്പം തന്നെ മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റീജിണല്‍ ഓഫീസുകളും ആരംഭിക്കുമെന്നാണ് വിവരം. ഗുര്‍പ്രതാപ് ബോപ്റായിയാണ് പുതിയ സംരംഭത്തിന്‍റെ തലവനായി ചുമതലയേൽക്കുക. 2.0 പദ്ധതിയുടെ ഭാഗമായി ഫോക്‌സ്‌വാഗണും സ്‌കോഡയും വിവിധ മോഡലുകള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കും. മിഡ്‌സൈസ് എസ്‌യുവികളായിരിക്കും ലയനശേഷമുള്ള ആദ്യ മോഡലുകള്‍.
Post Your Comments