കൊച്ചി • കോവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള പിന്തുണയായി സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിദിന വേതന ജീവനക്കാരുടെയെല്ലാം അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായം എത്തിച്ചു.
ദിവസ വേതനാടിസ്ഥാനത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അയ്യായിരത്തിലേറെ പേര്‍ക്കാണ് സാമ്പത്തിക പിന്തുണ നല്‍കിയത് ഈ സാമ്പത്തിക പിന്തുണ കൃത്യമായി ലഭിക്കുന്നു എന്നുറപ്പാക്കാന്‍ പ്രതിദിന ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായം നേരിട്ട് എത്തിക്കുകയായിരുന്നു. നിരവധി പ്രതിദിന വേതനക്കാരുടെ കുടുംബാഗംങ്ങള്‍ കമ്പനിയുടെ ഈ നടപടിയെ അഭിന്ദിച്ചു.
ആരോഗ്യ സേവന ചെലവുകള്‍, പ്രതിദിന ആവശ്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സഹായം പ്രതിദിന ജീവനക്കാര്‍ക്ക് വലിയ പിന്തുണയാകുകയായിരുന്നു. ഈ സഹായം പൂര്‍ണ സുതാര്യതയോടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടെത്തുന്നു എന്നുറപ്പാക്കാന്‍ കമ്പനി പ്രൊഡക്ഷന്‍ ഹൗസുകളുമായി സഹകരിക്കുകയായിരുന്നു.
കോവിഡ് 19-ന് എതിരായ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങാന്‍ തങ്ങളുടെ എല്ലാ കണ്‍സ്യൂമര്‍ ടച്ച് പോയിന്‍റുകളിലൂടേയും സീ ശ്രമിക്കുന്നുണ്ട്. ടിവി ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെയെല്ലാം ഇതിനായുള്ള ശ്രമം നടത്തുന്നുണ്ട്. പിഎം കെയേഴസ് ഫണ്ടിലേക്കു സ്വമേധയാ സംഭാവന നല്‍കാന്‍ സീ തങ്ങളുടെ 3400-ല്‍ പരം വരുന്ന ജീവനക്കാരോട് ഇന്‍ട്രാനെറ്റ് പോര്‍ട്ടലിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതിബദ്ധതയുള്ള ഒരു മാധ്യമ എന്‍റര്‍ടൈന്‍മെന്‍റ് സ്ഥാപനം എന്ന നിലയില്‍ കോവിഡ് 19 ന് എതിരായ പോരാട്ടം ശക്തമാക്കുന്നതിനുള്ള നടപടികളാണ് സീ നടപ്പിലാക്കി വരുന്നത്. പ്രതിദിന വേതന ജീവനക്കാരെ പിന്തുണക്കുന്നതും പ്രേക്ഷകരെ ഇതേക്കുറിച്ച് അറിവുള്ളവരാക്കുന്നതും ഇതിന്‍റെ ഭാഗമാണ്.
Post Your Comments