റിയാദ്: തൊഴിലന്വേഷകർക്കായി ദേശീയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് സൗദി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോമിന്റെ (ജദാറത്ത്) പരീക്ഷണം ആരംഭിച്ചു.
Read Also: വൺ ബില്യൺ മീൽസ്: ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്ത് യുഎഇ
തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിന് പ്ലാറ്റ്‌ഫോം സഹായിക്കും. തഖാത്ത്, ജദാറ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെയും ബിസിനസ് ഉടമകളുടെയും ഡേറ്റ സംയോജിപ്പിക്കുന്നതാണ് പ്ലാറ്റ്‌ഫോം. യുണൈറ്റഡ് നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോം വഴിയാണ് ലഭ്യമായ മുഴുവൻ തൊഴിലവസരങ്ങൾക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.
തൊഴിലവസരങ്ങൾ പരിശോധിക്കലും അപേക്ഷകൾ സമർപ്പിക്കലും എളുപ്പമാക്കാനാണ് പുതിയ ഏകീകൃത പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്.
Post Your Comments