ThiruvananthapuramKeralaNattuvarthaLatest NewsNews

സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാ കേന്ദ്രമാക്കാൻ ഒരുങ്ങി ഔഷധി: സർക്കാരിന് ശുപാർശ നൽകി

തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ആയുർവേദ ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി ഔഷധി. ഇതിന്റെ ഭാഗമായി നാലു സ്ഥലങ്ങളിൽ ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി വാടകയ്ക്കോ വിലയ്ക്കോ സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് തീരുമാനം.

കൂടുതൽ ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാൻ മുൻ ചെയർമാന്റെ കാലത്താണ് ആലോചന തുടങ്ങിയതെന്നും എന്നാൽ, നടപടികൾ മുന്നോട്ടു പോയില്ലെന്നും ഔഷധി അധികൃതർ അറിയിച്ചു. കേന്ദ്ര ഫണ്ട് പാഴാകാതിരിക്കാൻ ഇപ്പോഴത്തെ ഭരണസമിതി വീണ്ടും ചർച്ചകൾ ആരംഭിക്കുകയായിരുന്നു. തിരുവനന്തപുരത്തിനു പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കിൽ കോഴിക്കോട് ജില്ലകളിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

ഗ്രാമീണ വനിതാദിനത്തിന്റെ ഭാഗമായി പെണ്‍ക്കരുത്ത് പരിപാടി സംഘടിപ്പിച്ചു

ഇതേതുടർന്ന്, സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതർ സന്ദർശിച്ചു. ആശ്രമത്തിലുള്ള സൗകര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയതായും സർക്കാർ അനുമതി ലഭിച്ചാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്തമായ പാക്കേജുകൾ തയാറാക്കാനാണ് തീരുമാനമെന്നും ഔഷധി അധികൃതർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button