Latest NewsNewsIndia

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട്, നാല് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ്

മയക്കുമരുന്നു കടത്തിലൂടെ ഭീകരതയ്ക്ക് സാമ്പത്തിക സഹായം, നാല് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി : നാല് സംസ്ഥാനങ്ങളില്‍ ഒരേസമയം വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെ 40 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്.

Read Also: ഇലന്തൂര്‍ ആഭിചാര കൊല, മൃതദേഹം വെട്ടിമുറിച്ചത് ഷാഫി: ഇരു കൊലകള്‍ക്കും മുന്‍പ് എറണാകുളം സ്വദേശിനിയെയും കൊലപ്പെടുത്തി

ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന രഹസ്യ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

തീവ്രവാദ മയക്കുമരുന്ന് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് പരിശോധന. റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്നു കടത്തിലൂടെ ഭീകരതയ്ക്ക് സാമ്പത്തിക സഹായം എത്തുന്നത് തടയാനാണ് റെയ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button