കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്. ഈ കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്.
ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി ഷാഫി ഒരുപക്ഷേ അവയവ ദാനമെന്ന് പറഞ്ഞ് ഭഗവല്‍ സിംഗിനെയും ലൈലയെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.
Read Also: സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാ കേന്ദ്രമാക്കാൻ ഒരുങ്ങി ഔഷധി: സർക്കാരിന് ശുപാർശ നൽകി
പ്രധാനപ്രതി ഷാഫി കൊലപാതകം സംബന്ധിച്ച് പല കഥകളും ഉണ്ടാക്കുന്നുണ്ട്. അതെല്ലാം ശരിയാകണമെന്നില്ല. പൊലീസ് എല്ലാം തള്ളിക്കളയുന്നുമില്ല. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയാണ് ഷാഫി പ്രതികളുമായി അടുത്തത്. സോഷ്യല്‍ മീഡിയയില്‍ നന്നായി ഇടപെടാന്‍ അറിയാവുന്നവരാണ് ഷാഫിയും മറ്റ് പ്രതികളും.
അതേസമയം, മൃതദേഹഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം
പൂര്‍ത്തിയായിട്ടില്ല. ഏറെ കഷണങ്ങളായതിനാല്‍ സമയം കൂടുതലെടുക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കുറച്ചുകൂടി വിവരങ്ങള്‍ ലഭിക്കും.
പത്മയുടേയും റോസ്ലിന്റേയും ശരീരഭാഗങ്ങള്‍ മുറിച്ചത് ഷാഫിയായിരിക്കണം. ഒരു അറവുകാരനെപ്പോലെയാണ് ഇയാള്‍ പെരുമാറിയത്. ഷാഫിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതിന് ഇപ്പോള്‍ തെളിവൊന്നുമില്ല. എന്നാല്‍, ഇക്കാര്യവും തള്ളിക്കളയുന്നില്ല -കമ്മീഷണര്‍ വ്യക്തമാക്കി.
Post Your Comments