KozhikodeKeralaNattuvarthaLatest NewsNews

ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്ത് ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം

മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. പുഴയില്‍ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്.

Read Also : തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ച് അപകടം : വീട്ടമ്മ മരിച്ചു, നാലുപേർക്ക് പരിക്ക്

മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്ത് ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Read Also : പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള – ഫിൻലൻഡ് സഹകരണം സഹായിക്കും: മുഖ്യമന്ത്രി

രാത്രി വൈകിയും അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button