Latest NewsNewsIndia

ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

ഹൈദരാബാദ്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഹൈദരാബാദിലെ ചന്ദനഗര്‍ ഏരിയയില്‍ തിങ്കളാഴ്ച്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്നാണ് അകത്തു കടന്നത്. നാഗരാജു, ഭാര്യ സുജാത, മക്കളായ സിദാപ്പ(11), രമ്യശ്രീ(7) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം തറയില്‍ രക്തം വാര്‍ന്ന നിലയിലും നാഗരാജു തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

കത്രിക ഉപയോഗിച്ച് നാഗരാജു ഭാര്യയേയും മക്കളേയും കൊന്നതിനു ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദിലെ ശങ്കരെഡ്ഡി ജില്ലയിലുള്ള സഹീറാബാദ് സ്വദേശിയാണ് നാഗരാജു. സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഇയാള്‍ കുടുംബത്തോടൊപ്പം ഏതാനും വര്‍ഷമായി ഹൈദരാബാദിലായിരുന്നു താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button