Latest NewsKeralaNews

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കി മാറ്റാന്‍ ചിലരുടെ ശ്രമം: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കി മാറ്റാന്‍ ചിലരുടെ ശ്രമമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ചില നിക്ഷിപ്‍ത താല്‍പ്പര്യക്കാരാണ് ഇതിന് പിന്നില്‍ എന്ന് മന്ത്രി കുറ്റപ്പെടുത്തി. വിവാദങ്ങള്‍ അവഗണിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരുടെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ഗവർണർക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രിമാർ. ജനം വോട്ടുചെയ്ത് വിജയിപ്പിച്ച തങ്ങൾക്ക് ഗവർണറെ പേടിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

യു.പി പോലുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസ്സിലാക്കുക പ്രയാസമാണ് എന്ന് ധനമന്ത്രി ബാലഗോപാലും വിമര്‍ശനമുന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button