കുമളി: സംസ്ഥാന അതിർത്തിയിൽ വെച്ച് കൈമാറാൻ ബൈക്കിൽ കൊണ്ടുവന്ന ആനക്കൊമ്പുകളുമായി ഏഴുപേർ വനപാലകർ പിടിയിൽ. കൊമ്പുകൾ വാങ്ങാനെത്തിയ അഞ്ച് മലയാളികൾ ഉൾപ്പെടെയുള്ള ഏഴുപേരെയാണ് തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തത്.
കുമളി ടൗണിന് സമീപം തമിഴ്നാട് വനം വകുപ്പ് ചെക്ക് പോസ്റ്റിൽവെച്ചാണ് വാഹന പരിശോധനക്കിടെ ആനക്കൊമ്പുകളുമായി ലോവർ ക്യാമ്പ് സ്വദേശികളായ മുരുകൻ (62), വെള്ളയ്യൻ (63) എന്നിവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് നാല് കിലോയുള്ള രണ്ട് ആനക്കൊമ്പ് പിടിച്ചെടുത്തു.
Read Also : മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്തു : പ്രതി പിടിയിൽ
തുടർന്ന്, പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊമ്പ് വാങ്ങാനെത്തിയവരെ സംബന്ധിച്ച വിവരം ലഭിച്ചത്. ഉപ്പുതറ മത്തായിപ്പാറ സ്വദേശി മാത്യു ജോൺ (53), തിരുവനന്തപുരം സ്വദേശി ജോൺസൺ (51), വർക്കല സ്വദേശി നിഥിൻ (30), റാന്നി സ്വദേശി കെ.കെ. അശോകൻ (50), തിരൂർ സ്വദേശി അബ്ദുൽ അസീസ് (34) എന്നിവരെ വനപാലക സംഘം പിടികൂടുകയായിരുന്നു.
Post Your Comments