![](/wp-content/uploads/2022/10/untitled-22-3.jpg)
കൊച്ചി: മാതാ അമൃതാനന്ദമയിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടൻ കൃഷ്ണ കുമാർ. അമൃതപുരിയിൽ നേരിൽ ചെന്ന് അമൃതാനന്ദമയിയെ കണ്ടത്തിന്റെയും അനുഗ്രഹം വാങ്ങാൻ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് കൃഷ്ണ കുമാർ. കഴിഞ്ഞ ദിവസമായിരുന്നു അമൃതാനന്ദമയിയുടെ പിറന്നാൾ. അമൃതാന്ദമയിയുടെ അമ്മ മരിച്ചതിനാൽ വലിയ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കൃഷ്ണ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
‘നമസ്കാരം സഹോദരങ്ങളെ. ഇന്നു അമൃതപുരിയിൽ ചെന്നു അമ്മയെ കണ്ടു, തൊഴുതു, സംസാരിച്ചു, മനസ്സുനിറഞ്ഞു തിരിച്ചു മടങ്ങുമ്പോൾ, കാറിലിരുന്നാണ് ഈ പോസ്റ്റിടുന്നത്. കഴിഞ്ഞ പതിമ്മൂന്നാം തീയതി ആയിരുന്നു അമ്മയുടെ പിറന്നാൾ. അമ്മയുടെ അമ്മ, (ദമയന്തി അമ്മ) ഈയിടെ അന്തരിച്ചതിനാൽ ആഘൊഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ തിരക്കുകൾക്കിടയിലും, കാണാനും സംസാരിക്കാനും അനുഗ്രഹങ്ങൾ നൽകാനും അമ്മ മനസ്സ് കാണിച്ചത്, എന്റെ ഭാഗ്യവും സുകൃതവുമായി കരുതുന്നു.
എന്നത്തേയും പോലെ അമ്മ ഇന്നും ധാരാളം സംസാരിച്ചു. ഫരീദാബാദിൽ തുടങ്ങിയ പുതിയ ആശുപത്രിയെപ്പറ്റിയും, അതിനു ലഭിക്കുന്ന ആഗോള പ്രശസ്തിയെപ്പറ്റിയും സൂചിപ്പിച്ചപ്പോൾ പതിവുപോലെ വിനയാന്വിതയായി. ഇനിയും തുടങ്ങാൻപോകുന്ന പുതിയ സംരംഭങ്ങളെപ്പറ്റി ആവേശപൂർവ്വം സംസാരിച്ചു. കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ അമ്മയുടെ കൂടെ ഇന്ന് വളരെ ആധികം സമയം ചിലവഴിക്കാനായി. ഈ ദൈവസന്നിധിയിൽ വീണ്ടും വീണ്ടും വരാനും, അമ്മയൊടോപ്പം ജീവകാരൂണ്യപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നമുക്കെല്ലാം അവസരമുണ്ടാകട്ടെ പ്രാത്ഥിച്ചു കൊണ്ട് നിർത്തുന്നു..സർവേശ്വരനു നന്ദി’,
Post Your Comments