ഹരിയാന: ബലാത്സംഗക്കേസിലും കൊലപാതക കേസിലും ശിക്ഷ അനുഭവിച്ചിരുന്ന ആൾദൈവം ഗുർമീത് റാം റഹീമീന് പരോൾ അനുവദിച്ചു. പരോളിലിറങ്ങിയ ആൾദൈവത്തിന് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇയാളെ അറസ്റ്റ് ചെയ്തു ഇയാളുടെ സാമ്രാജ്യം തകർത്തിരുന്നു. ഹരിയാനയിലെ സുനാരിയ ജയിലിലാണ് ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം കഴിഞ്ഞിരുന്നത്. സിർസയിലെ ആശ്രമത്തിൽ വെച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹീം സിംഗ്. ബലാത്സംഗ കുറ്റവാളിക്ക് റഹീമിന്റെ അനുയായികൾ ഗംഭീര സ്വീകരണം നൽകിയാണ് സ്വീകരിച്ചത്.
ജയിലിൽ നിന്നിറങ്ങിയ ശേഷം ശനിയാഴ്ച ഉത്തർപ്രദേശിലെ ആശ്രമത്തിൽ നിന്ന് ഗുർമീത് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കരുതെന്നും മുതിർന്നവർ പറയുന്നത് കേൾക്കണമെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
Post Your Comments