ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.
Read Also: നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഒരു മാസത്തിനിടെ 910 കേസുകൾ, 920 പ്രതികൾ
കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 16,000 കോടി രൂപയാണ് കൈമാറിയത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം എത്തുക.
11 കോടി കര്‍ഷകര്‍ക്കാണ് ഇത് ഗുണം ചെയ്യുക. പ്രതിവര്‍ഷം മൂന്ന് തവണകളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കുന്നത്. നാലുമാസം കൂടുമ്പോഴാണ് തുക നല്‍കുന്നത്. ഇതില്‍ 2000 രൂപയാണ് കൈമാറിയത്.
2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. 12-ാമത്തെ ഗഡു കൂടി അനുവദിച്ചതോടെ, കര്‍ഷകര്‍ക്ക് കൈമാറിയ തുക 2.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
Post Your Comments