ബാലരാമപുരം: സ്വന്തം ട്യൂഷൻ സെന്ററിൽ ചേരാത്തതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മർദ്ദിച്ചതായി പരാതി. സിപിഎം വെങ്ങാനുർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രാജയ്യനെതിരെയാണ് ബാലരാമപുരം പൊലീസിൽ പരാതി നൽകിയത്.
വെങ്ങാനൂർ ചാവടിനട സ്വദേശിയായ കുട്ടിയെയാണ് പാരലൽ കോളജ് ഉടമ കൂടിയായ ഇയാൾ മർദ്ദിച്ചത്. ട്യൂഷൻ സെന്ററിനു സമീപത്തു വച്ചായിരുന്നു സംഭവം.
Read Also : റോസ്ലിക്കും പത്മയ്ക്കും മുമ്പ് 2 പേരെ കൊല്ലാന്‍ ശ്രമിച്ചു, അവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എന്തുകൊണ്ട് തന്റെ സ്ഥാപനത്തിൽ ചേർന്നില്ല എന്ന് ചോദിച്ച് തലയ്ക്കും മുഖത്തും അടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments