ലക്നൗ : ഹൈന്ദവ വിശ്വാസികളെ കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയ എഐഎംഐഎം നേതാവിനെതിരെ പോലീസ് കേസ് എടുത്തു. എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലിക്കെതിരെയാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. ഹിന്ദുക്കള്‍ സ്ത്രീകളെ വെപ്പാട്ടിമാരാക്കി വെയ്ക്കുകയാണെന്നും, അവര്‍ക്ക് ഒരു ഭാര്യയെ പോലും നന്നായി നോക്കാന്‍ സാധിക്കില്ലെന്നുമാണ് സംഭാലില്‍ നടന്ന റാലിയില്‍ നേതാവ് പറഞ്ഞത്.
‘832 വര്‍ഷം മുസ്ലീങ്ങളാണ് ഹിന്ദുക്കളെ ഭരിച്ചത്. അന്നെല്ലാം ഇവര്‍ ‘ ജി ഹുസൂര്‍ ‘ എന്ന് പറഞ്ഞ് കൈയ്യും കെട്ടി നില്ക്കുമായിരുന്നു. മുസ്ലീങ്ങള്‍ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്. പക്ഷേ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും ഉണ്ടാകും. ഹിന്ദുക്കള്‍ ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല’, ഇതായിരുന്നു ഷൗക്കത്ത് അലിയുടെ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Post Your Comments