മുംബൈ: വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യയുടെ നിലവിലെ മികച്ച രണ്ട് ക്രിക്കറ്റ് താരങ്ങളാണ്, ഇരുവരും മുൻ ക്യാപ്റ്റൻമാർ കൂടിയാണ്. ഇരുവർക്കും വലിയൊരു ഫാൻ ബേസ് തന്നെയുണ്ട്. ഈ ക്രിക്കറ്റ് താരങ്ങളുടെ ആരാധകർ ഇരുവരിൽ ആരാണ് മികച്ചതെന്ന് സോഷ്യൽ മീഡിയയിലും അല്ലാതെയും ചർച്ച ചെയ്യുന്ന സമയങ്ങളുണ്ട്. ഇത്തരം താരതമ്യങ്ങൾ എപ്പോഴും ഉണ്ടായിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ എന്നിവർ തമ്മിലും ഇന്ത്യൻ ടീമിൽ സച്ചിനും നിലവിലെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും തമ്മിലും ഇതേ തർക്കങ്ങൾ നടന്നിരുന്നു.
എന്നിരുന്നാലും, അത്തരം സംവാദങ്ങളുടെ പേരിൽ ഒരു ആരാധകൻ മറ്റൊരാളെ കൊന്നതായി എവിടെയും കേട്ടിട്ടുണ്ടാകില്ല. എന്നാൽ, അത്തരമൊരു സംഭവമാണ് തമിഴ്നാട്ടിൽ ഇന്നലെ സംഭവിച്ചത്. രോഹിത് ശർമയെ പിന്തുണച്ചും വിരാട് കോഹ്‍ലിയെ കളിയാക്കിയും സംസാരിച്ച സുഹൃത്തിനെ യുവാവ്യും കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ പൊയ്യൂരിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പി വിഘ്‌നേഷ് (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എസ് ധർമ്മരാജിനെ (21) പോലീസ് പിടികൂടി.
I am sorry Vignesh !
We can’t even trend a simple tag #ArrestKohli for you ..
We are Weak and Coward .
— ??????? (@Captain45_) October 14, 2022
വിഘ്‌നേഷിന്റെ കൊലപാതകത്തിന് പിന്നാലെ, സോഷ്യൽ മീഡിയകളിൽ വിരാട് കോഹ്‌ലിക്കെതിരെയാണ് രോഷം പുകയുന്നത്. കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അറസ്റ്റ് കോഹ്‌ലി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. എന്നാൽ, ആരാധന മൂത്ത് ഒരാൾ ചെയ്യുന്ന കുറ്റത്തിന് കോഹ്‌ലി എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നു. ഇപ്പോഴത്തെ യുവാക്കൾക്ക് സംഭവിക്കുന്നതെന്താണ് എന്ന ആശങ്കയും ഇതിനോടകം ഉയർന്നുവരുന്നു.
Rohitian,Why can’t you do negative trend for #SalmanKhan? who committed billions of crimes,destroyed career of many
You are defaming #ViratKohli? ?who is pride of India, by doing #ArrestKohli trend just because of an illiterate fan!!
RIP Vignesh bhai ?
Love from MSDIANS ❤️ pic.twitter.com/E2fNJdcKUi
— SUSHANTXDESTINY (@sushantxdestiny) October 15, 2022
ചൊവ്വാഴ്ച രാത്രി മല്ലൂരിനടുത്തുള്ള സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്. രോഹിത് ശർമ്മ ആരാധകനായ വിഘ്‌നേഷും വിരാട് കോഹ്‌ലി ആരാധകനായ ധർമ്മരാജും ഐപിഎൽ ക്രിക്കറ്റ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ, വിഘ്‌നേഷ് ആർ.സി.ബിയെയും വിരാട് കോഹ്‌ലിയെയും പരിഹസിക്കുകയും രോഹിത് ശർമയേയും മുംബൈ ഇന്ത്യൻസിനെയും പുകഴ്ത്തുകയും ചെയ്തു. ഇതോടെ തർക്കം വലുതായി. കലിപൂണ്ട ധർമ്മരാജ് കൈയ്യിലിരുന്ന മദ്യക്കുപ്പി കൊണ്ട് വിഘ്‌നേഷിനെ അടിക്കുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയിൽ മാരകമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കീലപ്പാളൂർ പോലീസ് പറഞ്ഞു.
Wtf y #ArrestKohli ? How is it his fault??? Big F on ppl trending this. Pray for his soul, arrest that dumbfuck, but arrest kohli? Don’t really know what people think nowadays
— Aryan Agarwal (@AryanAgarwal523) October 14, 2022
കൊലപാതക ശേഷം ധർമ്മരാജ് ഓടിരക്ഷപ്പെട്ടു. സമീപത്തെ സിഡ്‌കോ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പോലീസ് ധർമ്മരാജിനെയും പിടികൂടി.
Post Your Comments