Latest NewsKeralaNews

നോംസ് ദീപാവലി ഫെസ്റ്റ് 2022 ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമായ സോഷ്യൽ വെൽഫയർ സൊസൈറ്റി നോംസിൻ്റെയും നോംസിൻ്റെ പ്രഥമ സംരംഭമായ നോംസ് ദീപാവലി ഫെസ്റ്റ് 2022 ൻ്റെയും ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഇന്ന് രാവിലെ 10ന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ വച്ചായിരുന്നു ഉദ്ഘാടനം. അലങ്കാര മത്സ്യ പ്രദർശനത്തിൻ്റെ ഉദ്ഘാടനം സിനിമാ പിന്നണി ഗായിക രാജലക്ഷ്മി നിര്‍വ്വഹിച്ചു. വാർഡ് കൗൺസിലർ സിമി, ജ്യോതിഷ് ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, സഹകരണ ജോയിൻ്റ് രജിസ്ട്രാർ നിസാമുദ്ദീൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഷെറിഫ്, അസിസ്റ്റ്ൻ്റ് സുരേഷ് കുമാർ, തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

വ്യത്യസ്തങ്ങളായ വ്യാപാര – വിപണന സ്റ്റാളുകളും മേളയിലുണ്ട്. കേരളത്തിൻ്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 24 ന് സമാപിക്കുന്ന മേളയുടെ പ്രദർശന സമയം ദിവസേന രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ്. പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button