ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഹലാല്‍ ഉത്പന്നങ്ങള്‍ക്കെതിരെ സംസാരിച്ച ഹിന്ദു സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി കരൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. ശക്തിവേലാണ് അറസ്റ്റിൽ ആയത്.
ദീപാവലി ആഘോഷങ്ങള്‍ക്കായി മാംസവും മറ്റ് ഉത്പന്നങ്ങളും ഹിന്ദുക്കളുടെ കടകളില്‍ നിന്നും വാങ്ങാന്‍ ശക്തിവേല്‍ ഹിന്ദു വിഭാഗത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. കൊറോണ വ്യാപനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഹിന്ദു വ്യാപാരികളെ രക്ഷിക്കാന്‍ അവരുടെ പക്കല്‍ നിന്നും കൂടുതല്‍ സാധനങ്ങള്‍ വാങ്ങേണ്ടതുണ്ട്. അതിനാല്‍ ദീപാവലി ദിനത്തില്‍ ഹലാല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഉപേക്ഷിച്ച് ഹിന്ദു കടകളില്‍ നിന്നും വാങ്ങണം എന്നായിരുന്നു ശക്തിവേല്‍ പറഞ്ഞത്.
ശക്തിവേലിന്റെ പോസ്റ്റ് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ പോലീസ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. ഹലാല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു.
Post Your Comments