KannurKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു

നടാൽ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടിൽ ഉത്തമന്‍റെ മകൻ അമൽ (26) ആണ് മരിച്ചത്

കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ടാങ്കർ ലോറി കയറി ദാരുണാന്ത്യം. നടാൽ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടിൽ ഉത്തമന്‍റെ മകൻ അമൽ (26) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് വൈഷ്ണവി(19)നെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : പ്രഥമാ വനിതാ ഐപിഎൽ മാര്‍ച്ചില്‍ ആരംഭിക്കാനൊരുങ്ങി ബിസിസിഐ

വ്യാഴാഴ്ച രാത്രി 11-നാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്കിൽ നിന്നും തെറിച്ചു വീണ അമലിന്‍റെ ശരീരത്തിൽ ലോറി കയറുകയും അമൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ലോറി ഏറെ ദൂരം മുന്നോട്ട് പോയ ശേഷമാണ് നിന്നത്. അമൽ തൽക്ഷണം മരണപ്പെടുകയായിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജെ.സി.ബി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അമൽ. മാതാവ്: അജിത. സഹോദരങ്ങൾ: അതുൽ (ഗൾഫ്), രജിന.

shortlink

Related Articles

Post Your Comments

Related Articles


Back to top button