ErnakulamNattuvarthaLatest NewsKeralaNews

യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം ത​ട്ടി​യെ​ടു​ത്തു: മൂന്ന് പേര്‍ പിടിയില്‍

ക​ള​മ​ശ്ശേ​രി എ​ച്ച്‌.​എം.​ടി കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ ജ​ലാ​ല്‍ (39), ജ​ലീ​ല്‍ (47), ഷെ​രീ​ഫ് (38) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ള​മ​ശ്ശേ​രി: കാ​റി​ലെ​ത്തി​യ യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം ത​ട്ടി​യെ​ടു​ത്ത മൂന്ന് പേര്‍ അറസ്റ്റില്‍. ക​ള​മ​ശ്ശേ​രി എ​ച്ച്‌.​എം.​ടി കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ ജ​ലാ​ല്‍ (39), ജ​ലീ​ല്‍ (47), ഷെ​രീ​ഫ് (38) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.50ഓ​ടെ എ​ച്ച്‌.​എം.​ടി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി സു​ഹൃ​ത്തി​നൊ​പ്പം കാ​റി​ല്‍ വ​ര​വെ റോ​ഡി​ല്‍ നി​ര്‍​ത്തി സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ഭീ​ഷ​ണി​യു​മാ​യെ​ത്തി​യ​ത്.

Read Also : ആര്‍ത്തവ കാലത്തെ വയറുവേദനയ്ക്ക് പരിഹാരമായി ഈ പഴം കഴിയ്ക്കൂ

കാ​റി​ന്‍റെ താ​ക്കോ​ല്‍ കൈ​ക്ക​ലാ​ക്കിയ സംഘം ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ന​ല്‍​കി​യ ന​മ്പ​റി​ല്‍ 10,000 രൂ​പ കൈ​മാ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button