ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് ഏകദേശം രണ്ട് നേന്ത്രപ്പഴം ഒരു ദിവസം കഴിക്കാം. എന്നാല്‍ മറ്റ് സങ്കീര്‍ണ അന്നജങ്ങളില്‍ കുറവ് വരുത്തണം. അല്ലെങ്കില്‍ ശരീര ഭാരം വര്‍ദ്ധിക്കാം.
അതേസമയം, രാത്രി നേരത്ത് നേന്ത്രപ്പഴം കഴിക്കുന്നത് പലരിലും കഫക്കെട്ടിനും ജലദോഷത്തിനും കാരണമാകാറുണ്ട്. വെറും വയറ്റിലും ഇവ കഴിക്കുന്നത് നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ധാരാളമടങ്ങിയിട്ടുള്ള മഗ്നീഷ്യം ചിലപ്പോൾ വയറിനെ തകരാറിലാക്കാറുണ്ട്.
ആര്‍ത്തവം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പു മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസം മൂന്നുനേരം വീതം 500 മി.ഗ്രാം ചുക്കുപൊടി കഴിക്കുന്നത് ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് ഏറെ പരിഹാരമാണെന്ന് അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു.
Read Also : അബുദാബിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മകന്‍ വിവേക് കിരണിനെ സന്ദര്‍ശിച്ചു
ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ നേന്ത്രപ്പഴം ദഹനത്തെ സഹായിക്കുന്നതാണ്. മാത്രമല്ല, വയറിലെ അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവ പകല്‍ സമയങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്.
പൈനാപ്പിള്‍ ജ്യൂസായോ പഴമായോ കഴിക്കാം. പൈനാപ്പിളിലെ ബ്രോമലിന്‍ എന്ന എന്‍സൈം ആര്‍ത്തവ സമയത്ത് കോശങ്ങളിലെ നീര് കുറയ്ക്കുന്നു. ആര്‍ത്തവ രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിനും പൈനാപ്പിള്‍ സാഹയിക്കും. ദിവസം 100 ഗ്രാം പൈനാപ്പിള്‍ കഴിക്കാം. അത് ആഹാരശേഷമാക്കാന്‍ ശ്രദ്ധിക്കുക.
ദിവസം 1500 മി.ഗ്രാം ചുക്കുപൊടി (മൂന്നു തവണയായി) അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭിണികളില്‍ ആദ്യ മാസങ്ങളില്‍ കാണപ്പെടുന്ന ഛര്‍ദി നിയന്ത്രിക്കാന്‍ ചുക്ക് ഏറെ ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്.
ചോക്ളേറ്റുകള്‍ ഇഷടമില്ലാത്തവര്‍ കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ആര്‍ത്തവ ദിനങ്ങള്‍. ഇക്കാലയളവില്‍ ചോക്ളേറ്റ് കഴിക്കുന്നത് സെറാടോണിന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുകയും ഇത് മാനസികാവസഥയെ സന്തുലിതമാക്കുകയും സന്തുഷ്ടമാക്കുകയും ചെയ്യും. സന്തോഷനിര്‍ഭരമായ മൂഡ് നല്‍കാനും ചോക്ളേറ്റിന് കഴിയും.
Post Your Comments