മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ജയം. ഗ്രൂപ്പ് സിയില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മധ്യനിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അബ്ദുള്‍ ബാസിതിന്റെ (15 പന്തില്‍ പുറത്താവാതെ 27) ഇന്നിംഗ്‌സാണ് കേരളത്തിന് തുണയായത്.
നേരത്തെ, ജയന്ത് യാദവ് (39), സുമിത് കുമാര്‍ (30) എന്നിവരുടെ ഇന്നിംഗ്‌സാണ് ഹരിയാനയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഇപ്പോള്‍ 12 പോയിന്റുണ്ട്. ഹരിയാനയാണ് രണ്ടാത്. ഹരിയാനയുടെ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്റെ ഓപ്പണിംഗ് വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേർത്തു.
രോഹനെ ജയന്ത് യാദവ് ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത സഞ്ജുവിനെ അമിത് മിശ്ര, ഹിമാന്‍ഷു റാണയുടെ കൈകളിലെത്തിച്ചു. ഇതോടെ കേരളം രണ്ടിന് 57 എന്ന നിലയിലായി. പിന്നാലെ വിഷ്ണു വിനോദും (25) മടങ്ങി. സച്ചിന്‍ ബേബിക്കും (4) അധികം ആയുസുണ്ടായിരുന്നില്ല. തെവാട്ടിയയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം.
Read Also:- ‘എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് മറുപടി തരും’: ബലാത്സംഗക്കേസിലെ സാക്ഷിക്ക് എല്‍ദോസിന്റെ മെസ്സേജ്
ഇംപാക്റ്റ് പ്ലയറായെത്തിയ കൃഷ്ണ പ്രസാദും (9), സിജോമോന്‍ ജോസഫും (13) മടങ്ങിയതോടെ കേരളം തോല്‍വി മണത്തു. എന്നാല്‍, മനു കൃഷ്ണനെ (4) കൂട്ടുപിടിച്ച് ബാസിത് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാസിതിന്റെ ഇന്നിംഗ്‌സ്.
Post Your Comments