KeralaLatest NewsNews

കേരളം പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിനും ഗുണനിലവാരമുള്ളത്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. വാക്സിനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതുആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വാക്സിന്‍ പരിശോധനയ്ക്കയച്ചത്. ഈ വാക്സിനാണ് കേന്ദ്ര ഡ്രഗ്സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്.

Read Also: പ്രമുഖ കോളേജ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് ഷാഫിയുടെ മൊഴി: നടന്നത് കൊടും ക്രൂരപീഡനം

കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മ്യുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് അടുത്തിടെ സര്‍ട്ടിഫൈ ചെയ്തിരുന്നു. ഇതോടെ പേ വിഷബാധ പ്രതിരോധത്തിനുപയോഗിക്കുന്ന വാക്സിനും ഇമ്മുണോഗ്ലാബുലിനും സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button