WayanadKeralaNattuvarthaLatest NewsNews

ബസ് തടഞ്ഞു നിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി

മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്

മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് തടഞ്ഞുനിർത്തി അജ്ഞാത സംഘം 1.40 കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

ഒക്ടോബർ അഞ്ചിനാണ് പരാതിക്കാസ്പദമായ സംഭവം. പുലർച്ചെ തിരുനെല്ലി തെറ്റ് റോഡിന് സമീപംവെച്ച് വെള്ള ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞുനിർത്തി പണമടങ്ങിയ ബാഗ് കവർന്നെടുത്ത് കടന്നുകളഞ്ഞതായാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Read Also : ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു : സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം, സംഭവം കഞ്ചിക്കോട്

കാറിൽ എത്തിയവർ കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥരാണെന്നാണ് പറഞ്ഞത്. കൂടാതെ, ഇവർ സഞ്ചരിച്ച കാറിൽ പൊലീസിന് സമാനമായ സ്റ്റിക്കർ പതിച്ചതായും പറയുന്നു. ഷറഫുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button