
പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരില്‍ വിശദപരിശോധനയ്ക്ക് അന്വേഷണസംഘം. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് സംശയമുള്ളതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചായിരിക്കും പരിശോധന. ശനിയാഴ്ച പ്രതികളുമായി ഇലന്തൂരില്‍ തെളിവെടുപ്പിനും ആലോചനയുണ്ട്.
ആഭിചാര കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന സംശയം പോലീസിനുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുരയിടം കുഴിച്ച് പരിശോധിക്കുന്നത്. ആഭിചാര കൊലയ്ക്ക് ഇരയാക്കിയവരെ വീടിന്റെ പരിസരത്ത് തന്നെയാണ് ഇവര്‍ കുഴിച്ചിട്ടിരിക്കുന്നത്. പത്മയും റോസിലിയും കൊല്ലപ്പെട്ടതിന് മുന്‍പോ ശേഷമോ മറ്റാരെയെങ്കിലും ഇവര്‍ ആഭിചാര കൊലയ്ക്ക് ഇരയാക്കിയോ എന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ വീടിന് സമീപത്തു നിന്നും കണ്ടെത്താന്‍ സാധിക്കും.
മൂന്ന് പ്രതികളുടെയും സാന്നിദ്ധ്യത്തിലായിരിക്കും പോലീസ് കുഴിച്ച് പരിശോധന നടത്തുക. ജെസിബി ഉപയോഗിച്ചായിരിക്കും കുഴിക്കുക. മൃതദേഹാവശിഷ്ടങ്ങള്‍ മണത്തു കണ്ടു പിടിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിക്കും.
Post Your Comments