ചെന്നൈ: പ്രണയം നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു. മദ്യത്തില്‍ വിഷം കലര്‍ത്തി കുടിച്ചെന്നാണ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനാായി ആന്തരിക അവയവങ്ങളുടെ പരിശോധന കൂടി നടത്തും.
Read Also: പ്രണയം നടിച്ച് പെൺകുട്ടിയെ മതംമാറ്റി: മതപരിവർത്തന നിരോധന നിയമത്തിൽ കർണാടകയിൽ ആദ്യ അറസ്റ്റ്
വ്യാഴാഴ്ച കൊല്ലപ്പെട്ട ടി നഗറിലെ ജെയിന്‍ കോളേജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി സത്യയുടെ (20) പിതാവ് മാണിക്കമാണു മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞതിനു പിന്നാലെ കുഴഞ്ഞുവീണ മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ മരണം സംഭവിച്ചു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്.
വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദമ്പാക്കം സ്വദേശി സതീഷ് (23) പൊലീസിന്റെ പിടിയിലായിരുന്നു. സതീഷിനെ ഇസിആര്‍ റോഡിലെ ദുരൈപാക്കത്തു നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചെന്നൈ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം ജീവനക്കാരനാണിയാള്‍. തുടര്‍ന്നു മാമ്പലം സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഏറെനാളായി സതീഷ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്നു പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് സത്യയുടെ മാതാപിതാക്കള്‍ മാമ്പലം പൊലീസ് സ്റ്റേഷനില്‍ സതീഷിനെതിരെ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച സത്യ തന്റെ കോളേജിലേക്ക് പോകാന്‍ ട്രെയിന്‍ കാത്തു നില്‍ക്കവേ സതീഷ് സ്റ്റേഷനിലെത്തി. തുടര്‍ന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ താംബരം-ബീച്ച് സബേര്‍ബന്‍ ട്രെയിന്‍ ഒന്നാം പ്‌ളാറ്റ്‌ഫോമിന്‌സമീപമെത്തിയപ്പോള്‍ സതീഷ് സത്യയെ തള്ളിയിട്ടെന്നും പൊലീസ് പറഞ്ഞു. ട്രെയിനിന് അടിയില്‍പ്പെട്ട യുവതി തല്‍ക്ഷണം മരിച്ചു.
Post Your Comments