മലപ്പുറം: കാപ്പാ പ്രതിയുടെ ഒളിത്താവളത്തിൽ നടന്ന റെയ്ഡില്‍ ആയുധങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളും പിടിച്ചെടുത്തു. അഴീക്കല്‍ സ്വദേശി ഷമീമിന്റെ തിരൂരിലെ ഒളിത്താവളത്തിലാണ് റെയ്ഡ് നടന്നത്.
ഇയാളുടെ കൂട്ടാളികളായ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ ഷമീമിന് വിലക്കുണ്ട്. ഇതു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : ‘പുനസംഘടനയില്‍ നേതാക്കളെ ഒഴിവാക്കുന്നതും ചേർക്കുന്നതും പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന സമിതി’: കെ സുരേന്ദ്രൻ
ഇതിനു പിന്നാലെ ഇയാളുടെ ഒളിത്താവളമായ തിരൂരിലെ ലോഡ്ജില്‍ നടന്ന പരിശോധനയിലാണ് ആയുധങ്ങളും ലഹരിവസ്തുക്കളും കണ്ടെടുത്തത്. 15 കിലോ ഹാഷിഷ് ഓയില്‍, 14 കിലോ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
Post Your Comments