MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’, പ്രീ വിഷ്വലൈസേഷൻ വീഡിയോ പുറത്ത്

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂർണമായും 3 ഡിയിലാണ്. ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതയുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.

പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക് : അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ‘അജയന്റെ രണ്ടാം മോഷണം’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷൻ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ചിത്രം പകർന്നു തരാൻ പോകുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ ഒരു തുടക്ക രൂപമാണ് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനെ കാത്തിരിക്കുന്നത്.

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എൻ എം, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രിൻസ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്ക് അപ്- റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കണ്ട്രോളർ – ബാദുഷാ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്‌, ചായാഗ്രഹണം- ജോമോൻ ടി ജോൺ, മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ, വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button