ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ശൂരനാട് വടക്ക് പറക്കടവ് പുലിക്കുളം ഇടപ്പനയം തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷിനെ (29)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : പേരിന് മനുഷ്യാവകാശ സംഘടന: വ്യാജരസീത് അച്ചടിച്ച് പിരിവ് നടത്തിയ മൂന്നംഗസംഘം പിടിയിൽ
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ കൈയിൽ കടന്നുപിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
Read Also : കോട്ടക്കലിൽ അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൂന്ന് പേര്‍ പിടിയിൽ
കൊല്ലം റൂറൽ പൊലീസ് പോക്‌സോ നിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments