Latest NewsKeralaNews

കോട്ടക്കലിൽ അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൂന്ന് പേര്‍ പിടിയിൽ

മലപ്പുറം: കോട്ടക്കലിൽ അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൂന്ന് പേർ കോട്ടക്കൽ പോലീസിന്റെ പിടിയില്‍. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി(29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

50 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എ ആണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മലപ്പുറം ഡി.വൈ.എസ്.പി അബ്ദുൾ ബഷീർ, കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടർ എം.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർകോട്ടിക് സ്‌പെഷ്യൽ ടീമും ചേർന്ന് പ്രതികളെ പിടികൂടിയത്.

കളിപ്പാട്ടങ്ങളുടേയും വാഹന പാർട്‌സുകളുടേയും മറവിലാണ് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കേരളത്തിലേക്ക് കടത്തുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. ബസ്, ട്രെയിൻ മാർഗമാണ് ഏജന്റുമാർ ഇവ കേരളത്തിലേക്ക് എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button