CricketLatest NewsNewsSports

വനിതാ ഏഷ്യാ കപ്പ് 2022: ഇന്ത്യ ഫൈനലില്‍

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആദ്യ സെമിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്‌തി ശര്‍മ്മയും രണ്ട് വിക്കറ്റ് നേടിയ രാജേശ്വരി ഗെയ്‌ക്‌വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്‌നേഹ് റാണയും ഷെഫാലി വര്‍മ്മയുമാണ് തായ്‌ലന്‍ഡിനെ തകർത്തത്.

മറുപടി ബാറ്റിംഗില്‍ തായ്‌ലന്‍ഡിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് വേട്ട തുടങ്ങിയ ദീപ്‌തി പവർ പ്ലേയിൽ 18-3 എന്ന സ്‌കോറിൽ തായ്‌ലന്‍‌ഡിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. നാല് ഓവര്‍ പന്തെറിഞ്ഞ ദീപ്‌തി ശര്‍മ്മ ഒരു മെയ്‌ഡനടക്കം വെറും 7 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കി. പിന്നാലെ രാജേശ്വരി ഗെയ്‌ക്‌വാദും തായ്‌ലന്‍ഡി പൊരുതാൻ അനുവദിച്ചില്ല.

Read Also:- ഇന്‍റർവ്യൂവിന് തയ്യാറെടുക്കുന്നവർ അറിയാൻ

നന്നപാത് കൊഞ്ചാരോന്‍കൈ(10 പന്തില്‍ 5), നത്താകന്‍ ചന്ദാം(14 പന്തില്‍ 4), സോര്‍നരിന്‍ ടിപ്പോ(10 പന്തില്‍ 5), ചനിന്ദ സത്തിരുവാങ്(7 പന്തില്‍ 1), നത്തായ ബൂച്ചതം(29 പന്തില്‍ 21), റോസ്‌നന്‍ കൊനാ(4 പന്തില്‍ 5), നരൂമല്‍ ചവായ്(41 പന്തില്‍ 21), ഫന്നിതാ മായ(1 പന്തില്‍ 0), ഒന്നിച്ച കമചോംഫൂ(4 പന്തില്‍ 2) എന്നിങ്ങനെയായിരുന്നു തായ്‌ലന്‍ഡ് വനിതകളുടെ സ്‌കോറുകള്‍. പുത്തവോങ്ങും തിപച്ചയും പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റിന് 148 റണ്‍സെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button