KollamNattuvarthaLatest NewsKeralaNews

സിഗരറ്റ് നൽകാത്തതിന്‍റെ പേരിൽ ഓട്ടോ ഡ്രൈവര്‍മാരെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു : രണ്ടുപേർ അറസ്റ്റിൽ

അഞ്ചൽ പനച്ചവിള സ്വദേശി ആംബുജി എന്നു വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വദേശി അജിത്ത് എന്നിവരെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്

അഞ്ചല്‍: ഉപയോഗിച്ചു കൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്‍റെ പേരിൽ യുവാക്കൾ രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും അഞ്ചൽ സ്വദേശികളുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പനച്ചവിള സ്വദേശി ആംബുജി എന്നു വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വദേശി അജിത്ത് എന്നിവരെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം അഞ്ചൽ പനച്ചവിളയിൽ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. വെട്ടേറ്റ ഇടമുളക്കൽ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായ ഷെമീറും, അജ്മലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി എട്ടു മണിയോടുകൂടി പെട്രോൾപമ്പിനു സമീപത്തെ കടയുടെ സൈഡിൽ നിന്നു പുകവലിക്കുകയായിരുന്ന ഷെമീറിനോട് മദ്യപിച്ചു ബൈക്കിലെത്തിയ പ്രതികൾ സിഗരറ്റിന്റെ പകുതി ആവശ്യപ്പെട്ടു. എന്നാൽ, ഷെമീർ നൽകാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതരായ യുവാക്കൾ ഷെമീറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഷെമീർ ഓട്ടോറിക്ഷയുമായി ഇടമുളക്കൽ ഓട്ടോ സ്റ്റാൻഡിലേക്ക് ഓടിച്ച് പോയി.

Read Also : പ്രകോപനപരമായ വസ്‌ത്രം സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല: സിവിക് ചന്ദ്രൻ കേസിൽ ഹൈക്കോടതി

എന്നാല്‍, ഷെമീറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ യുവാക്കൾ കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ പിൻഭാഗം വെട്ടി കീറുകയും ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ഷമീറിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മറ്റൊരു ഓട്ടോഡ്രൈവറായ അജ്മലിനെയും യുവാക്കള്‍ വെട്ടി. ആക്രമണത്തില്‍ ഇയാളുടെ മുതുകത്ത് വെട്ടേറ്റിട്ടുണ്ട്. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തേക്ക് വരുന്നത് കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ ഇന്നലെ രാത്രിയിയോടെ കൊല്ലം പനയം ചേരിഭാഗത്തു നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button