Latest NewsKeralaNews

രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ കൊലകളുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ആറാം ക്ലാസുകാരന്‍

 

കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമ. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു വ്യക്തമാക്കി. കൊടും ക്രിമിനലായ ഷാഫി പഠിച്ചത് ആറാം ക്ലാസുവരെയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഷാഫി താമസിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Read Also: ‘ഭീഷണികളെ ഭയക്കാത്തതിനാലാണ് ജയിലിൽ പോകേണ്ടി വന്നത്’: ജയിലിൽ നിന്ന് അമ്മയ്ക്ക് കത്തെഴുതി സഞ്ജയ് റാവത്ത്

ഭഗവല്‍ സിംഗുമായി സൗഹൃദം സ്ഥാപിച്ചത് 2019 ലാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുന്‍പ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. പണമല്ല അമിത ലൈംഗീക ആസക്തിയാണ് ഷാഫിയെ നരബലിയിലേക്ക് എത്തിക്കുന്നത്.

വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button