ദോഹ: നവംബർ മുതൽ 80% ബാങ്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. ഫിഫ ലോകകപ്പിനിടെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയവും ഖത്തർ പ്രഖ്യാപിച്ചു.
Read Also: ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുൾപ്പെടെയുള്ള സ്വപ്നയുടെ ആത്മകഥ പുറത്ത് ഇറങ്ങി
നവംബർ ഒന്നു മുതൽ ഡിസംബർ 19 വരെയാണ് പുതിയ സമയക്രമം. ഗ്രാൻഡ് ഹമദ് സ്ട്രീറ്റ്, ദോഹ കോർണിഷ് പരിസരം എന്നിവിടങ്ങൾ ആസ്ഥാനമായുള്ള ബാങ്കുകളുടെ ശാഖകളിൽ 80 % ജീവനക്കാർ വീട്ടിലിരുന്നും 20 % ഓഫീസിലെത്തിയും ജോലി ചെയ്യണമെന്നാണ് നിർദ്ദേശിക്കുന്നത്.
മറ്റ് സ്ഥലങ്ങൾ ആസ്ഥാനമായുള്ള ബാങ്കുകളുടെ ശാഖകളിൽ നിലവിലെ പ്രവർത്തന സമയം ആയിരിക്കും ടൂർണമെന്റ് സമയത്തും. നിലവിലെ ജോലി സമയം അനുസരിച്ചായിരിക്കും ഇവർ പ്രവർത്തിക്കേണ്ടത്.
Post Your Comments