ചെന്നൈ: പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രണയ പരാജയം. പ്രണയബന്ധത്തിൽനിന്ന് അധ്യാപിക പിന്മാറിയതിനെ തുടർന്നാണ് ചെന്നൈയിൽ പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അധ്യാപിക അറസ്റ്റിലായി.
ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അമ്പത്തൂരിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലെ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരം പുറത്ത് വന്നത്.
read also: വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതം നൽകും: മന്ത്രി കെ രാജൻ
പത്താം ക്ലാസ് മുതൽ മൂന്ന് വർഷമായി വിദ്യാർഥിയെ അധ്യാപിക പഠിപ്പിച്ചു വരികയായിരുന്നു. പലപ്പോഴും പഠിക്കാനായി സഹപാഠികളോടൊപ്പം വിദ്യാർത്ഥി അധ്യാപികയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ഈ ബന്ധം പ്രണയമായി വളർന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചതോടെ അധ്യാപിക ഈ ബന്ധത്തിൽ നിന്നകന്നു. ഇതിൽ നിരാശയിലായ വിദ്യാർഥി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് പിന്നിലെ കാരണം തേടിയുള്ള അമ്മയുടെ അന്വേഷണമാണ് അധ്യാപികയുമായുള്ള ബന്ധം കണ്ടെത്തിയത്. അധ്യാപികയുടെ ഫോണിൽ കുട്ടിയുമൊത്തുള്ള ഫോട്ടോകൾ കണ്ടെടുത്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments