Latest NewsKeralaNews

ഇടുക്കിയില്‍ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി

 

തൊടുപുഴ: നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് സംഭവം. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്.  വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പാണ് വധു ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ഇരുവരും പ്രണയ വിവാഹം ആയിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് അനുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

അനുഷയുടെ ഭർത്താവിന്റെ അമ്മയും സഹോദരിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ അനുഷയെ  മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്കാരം പിന്നീട് നടക്കും. തൊണ്ടിക്കുഴ കൂവേക്കുന്ന് മണ്ഡപത്തിൽ ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ് അനുഷ ജോര്‍ജ്. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടേയും സാബുവിന്‍റേയും വിവാഹം.

 

അതേസമയം അനുഷ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ്  കേസെടുത്തിട്ടുണ്ട്. ഡി.വൈ.എസ്.പി മധു ആർ.ബാബുവിന്‍റെ നേതൃത്വത്തില്‍ അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button