പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുമെന്ന് പത്തനംതിട്ട പോലീസ്. നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടത്തുക.
അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിൽ നിന്ന് കാണാതായ സ്ത്രീകളുടെ കേസുകൾ പ്രത്യേകം അന്വേഷണ വിധേയമാക്കുവാനാണ് തീരുമാനം. 2017 മുതൽ ജില്ലയിൽ നിന്ന് 12 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിൽ മൂന്ന് കേസുകളും ആറന്മുളയിലാണ്.
ഈ കേസുകള്‍ക്ക് നരബലികേസുമായി ബന്ധമുണ്ടാകാൻ സാധ്യത ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തിരോധാന കേസുകളൾക്ക് പുറമെ നരബലി കേസ് പ്രതികളെ കുറിച്ചും ജില്ലയിൽ പ്രത്യേക അന്വേഷണം നടത്തും.
മുഖ്യപ്രതി ഷാഫി നടത്തിയ പ്രവർത്തനങ്ങൾ, ദമ്പതികളുടെ വിചിത്ര ജീവിത രീതി എന്നിവയാണ് അന്വേഷിക്കുന്നത്.
Post Your Comments