
മുംബൈ: ഇന്ത്യ ആതിഥേയരാകുന്ന 2022 അണ്ടര്‍ 17 ലോകകപ്പിന്‍റെ ഭാഗ്യചിഹ്നം ശ്രദ്ധനേടുന്നു. ഏഷ്യന്‍ പെണ്‍സിംഹത്തിന്‍റെ പ്രതീകമായ ‘ഇഭ’യെയാണ് ഫിഫ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നതെന്ന് ഫിഫ വ്യക്തമാക്കി. ഖാസി ഭാഷയില്‍ നിന്നാണ് ഇഭ എന്ന പേര് സ്വീകരിച്ചതെന്ന് ഫിഫ ചീഫ് വുമണ്‍സ് ഫുട്‌ബോള്‍ ഓഫിസര്‍ സരായി ബരേമാന്‍ നേരത്തെ അറിയിച്ചിരുന്നു.
‘എവരെയും പ്രചോദിപ്പിക്കുന്ന കഥാപാത്രമാണ് ഇഭ. അണ്ടര്‍ 17 ലോകകപ്പിന് വേദിയാകുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിനും ഊര്‍ജ്ജമേകും.യുവതലമുറയ്ക്ക് ഫുട്‌ബോള്‍ ഒരു കരിയറാക്കി മാറ്റാനും സാധിക്കും. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനും അവരെ മുന്‍നിരയിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് ഇഭയെ തിരഞ്ഞെടുത്തത്’ മബരേമാന്‍ പറയുന്നു.
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക. ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ് മുംബൈ എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരം. അതേസമയം, അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ യുഎസ് എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് ആതിഥേയരായ ഇന്ത്യയെ കീഴടക്കിയത്.
Read Also:- ഷാഫിയുടെ വലയില്‍ വിദ്യാര്‍ത്ഥിനികളും കുടുങ്ങി, പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മത്സരത്തിൽ കരുത്തരായ യു.എസ്സിനെതിരേ പൊരുതാൻ പോലുമാവാതെ ഇന്ത്യ പതറി. യുഎസ്സിനായി മെലിന ആഞ്ജലിക്ക റെബിംബാസ് ഇരട്ടഗോൾ നേടി. ഷാർലറ്റ് റൂത്ത് കോലർ, ഒനെ പലോമ ഗമേറോ, ജിസെലി തോംപ്സൺ, എല്ല എംറി, ടെയ്ലർ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും ലക്ഷ്യം കണ്ടു.
Post Your Comments