Latest NewsKeralaNews

ഷാഫിയുടെ വലയില്‍ വിദ്യാര്‍ത്ഥിനികളും കുടുങ്ങി, പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പ്പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണ് ഷാഫി

കൊച്ചി: ഇലന്തൂര്‍ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയതായി വിവരം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി പൊലീസ്‌ കമ്മീഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു.

Read Also: ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനും സംഘാടകനും തീവ്ര പുരോഗമനവാദിയും, ഇടക്കാലത്തു താല്‍ക്കാലിക ബ്രാഞ്ച് സെക്രട്ടറിയും

പതിനാറാം വയസ്സ് മുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഷാഫി ആദ്യമായി കേസില്‍ കുടുങ്ങുന്നത് 2006ല്‍ മാത്രമാണ്. നരബലിക്ക് മുന്‍പെടുത്തത് ഷാഫിക്കെതിരെ എട്ടു കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. ഷാഫിക്ക് കാര്‍ വാങ്ങിനല്‍കിയത് ഭഗവല്‍ സിങ്ങാണ്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലെത്തിച്ചത്.

ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പ്പിച്ച്
ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണ്. ഇതിനു വേണ്ടി എന്തു കഥയും ഉണ്ടാക്കി ലക്ഷ്യത്തിലേക്കെത്തും. അടുത്തുള്ളവരുമായി ബന്ധമില്ലെങ്കിലും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധം നിലനിര്‍ത്തുന്നതായിരുന്നു ഇയാളുടെ പതിവെന്നും എറണാകുളം സിറ്റി പൊലീസ്‌ കമ്മീഷണര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button