Latest NewsUAENewsInternationalGulf

റഷ്യ-യുക്രൈൻ യുദ്ധം: പ്രശ്‌ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ്

ദുബായ്: റഷ്യ-യുക്രൈൻ യുദ്ധം: പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുക്രൈൻ യുദ്ധം അനുരഞ്ജനത്തിലൂടെ അവസാനിപ്പിക്കണമെന്ന് അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെട്ടു. റഷ്യയിൽ സന്ദർശനം നടത്തവെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

Read Also: ‘ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞില്ല, അയാളുടെ കൂടെ ജീവിക്കേണ്ടി വന്നു’: നന്നായി അദ്ധ്വാനിക്കുന്ന ആളാണെന്ന് ഷാഫിയുടെ ഭാര്യ

യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ഇടപെടൽ നടത്തും. ലോക സമാധാനത്തിനും സുരക്ഷയ്ക്കും റഷ്യയും യുക്രൈനും രാഷ്ട്രീയ ഒത്തുതീർപ്പിലെത്തണം. സമാധാനവും സ്ഥിരതയും നിലനിർത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ഇരുഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് ഇല്ലാതാക്കാൻ പരസ്പര ചർച്ചയിലൂടെ മാത്രമേ സാധിക്കൂ. ഇതിനു മുൻകൈ എടുക്കാൻ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയും റഷ്യയും നടത്താനുള്ള തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. യുഎഇ-റഷ്യ ബന്ധവും മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു.

Read Also: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആദിലയും നൂറയും ഒന്നിച്ചു: ചിത്രങ്ങൾ പങ്കുവെച്ച് സ്വവർഗദമ്പതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button