KeralaLatest NewsNews

‘ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞില്ല, അയാളുടെ കൂടെ ജീവിക്കേണ്ടി വന്നു’: നന്നായി അദ്ധ്വാനിക്കുന്ന ആളാണെന്ന് ഷാഫിയുടെ ഭാര്യ

എറണാകുളം: നരബലി കേസിൽ അറസ്റ്റിലായ ഷാഫിയുടെ പേരിൽ ഒൻപത് കേസുകൾ ഒന്നും ഇല്ലെന്ന് ഭാര്യ നബീസ. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും നബീസ പറഞ്ഞു. മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുമെങ്കിലും, ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് നബീസ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നബീസയുടെ മറുപടി.

‘എന്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടിൽ പണം കൊണ്ടു വന്നിട്ടില്ല. ഷാഫിയുടെ പേരിൽ ഒൻപത് കേസുകളൊന്നും ഇല്ല. ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞില്ല, അയാളുടെ കൂടെ ജീവിക്കേണ്ടി വന്നു. നന്നായി അദ്ധ്വാനിക്കുന്ന ആളാണ്’, നബീസ വ്യക്തമാക്കി.

അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്. നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ർ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഷാഫി ദമ്പതികളെ സമീപിച്ചതെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button